Breaking News

കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യ വേദിയുടെ കാവ്യോത്സവം"ഒസറ്" തുടങ്ങി ചലച്ചിത്ര-സാഹിത്യ പ്രതിഭ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു


നീലേശ്വരം: കവിതകളുടെ ആസ്വാദനതലം മാറിയിരിക്കുന്നുവെന്നും കവിതകളുടെ ഉത്സവങ്ങൾ പുതിയ കാലത്ത് അനിവാര്യമാകുന്നുവെന്നും ശ്രീകുമാരൻ തമ്പി. 

കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യ വേദിയുടെ കാവ്യോത്സവം 'ഒസറ്'ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലം എല്ലാം മാറ്റിമറിക്കുന്ന പ്രതിഭാസമാണെന്നും പാട്ടിൽ നിന്നാണ് കവിതകൾ രൂപപ്പെട്ടതെന്നും പാട്ട് കവിതയ്ക്ക് താഴെയല്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യവേദിയുടെ പി പുരസ്കാരം വി.രവീന്ദ്രൻ നായർ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി അധ്യക്ഷനായി. അംബികാസുതൻ മാങ്ങാട്, ഡോ.കെ.പി ഷീജ, ഡോ.കെ.വിജയരാഘവൻ, പി.രാമൻ, ഡോ.കെ.എസ്.സുരേഷ് കുമാർ,കെ.രാമനാഥൻ, പ്രഭാകരൻ മൂലക്കണ്ടം, ഡോ. ടി.ദിനേശൻ, വി.വിജയകുമാർ, പി.വി.ജിതിൻ, കെ.വി.വിനയ്, ചൈതന്യ ബാബു എന്നിവർ സംസാരിച്ചു. കാവ്യോത്സവത്തോട അനുബന്ധിച്ച് ഏർപ്പെടുത്തിയ ത്യാഗരാജൻ ചാളക്കടവ് സ്മരക  ക്യാമ്പസ് കവിതാ പുരസ്കാരം വി.എം.സുവിന് സമ്മാനിച്ചു. കാവ്യോസവ ഭാഗമായി പുസ്തകവണ്ടിയുടെ പുസ്തകോത്സവവും നബിൻ ഒടയഞ്ചാലിൻ്റെ "ഇലയനക്കങ്ങൾ" ഫോട്ടോ പ്രദർശനവും, മഞ്ജിയുടെ ചിത്ര പ്രദർശനവും നടക്കുന്നുണ്ട്. കാവ്യോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.

No comments