Breaking News

ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് താലൂക്ക് ഓഫിസ് ജീവനക്കാരുടെ കൂട്ടമുങ്ങൽ; വിനോദയാത്ര പോയത് മൂന്നാറിലേക്ക് ... കളക്ടർ അന്വേഷണം തുടങ്ങി



പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഘത്തിൽ തഹസിൽദാർ എൽ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ ഉണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്രാ ചെലവിന് ഓരോരുത്തരും നൽകിയിരുന്നു. ഉല്ലാസ യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതും കളക്ടർ അന്വേഷിക്കും. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു.

ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ എത്തുന്പേഴാണ് റവന്യു ഉദ്യോഗസ്ഥർ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതിൽ അവധി അപക്ഷ നൽകിയവർ 20 പേർ മാത്രം. 22 ജീവനക്കാർ അവധിയെടുത്തത് അനധികൃതമായിട്ടാണെന്ന് വ്യക്തം. രണ്ടാം ശനിയും ഞായറും അവധിയായിതനാൽ ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്ക് ഉദ്യോഗസ്ഥർ ഉല്ലാസയാത്ര പോവുകയായിരുന്നു. ജീവനക്കാരെത്താത്തത് വാർത്തയായതോടെ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തി. എംഎൽഎ മൂൻകൂട്ടി വിളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ എത്താൻ കഴിയില്ലെന്ന് അറിയച്ചിട്ടാണ് തഹസിൽദാർ അവധിയെടുത്തത്.



No comments