Breaking News

കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു


അടുക്കം: കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ പ്രീ പ്രൈമറി ഫെസ്റ്റ് കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. ബാലതാരം അർപ്പിത രാജൻ അയ്യങ്കാവ് മുഖ്യാതിഥി ആയിരുന്നു.പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ, പിടിഎ പ്രസിഡന്റ് എ വി മധു , മദർ പി.ടി എ പ്രസിഡന്റ് വി.കെ ധന്യ, സീനിയർ അസിസ്റ്റന്റ് കെ പി ബാബു ,എ ശ്രീജ, ആഘോഷ കമ്മറ്റി കൺവീനർ വി കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നൃത്ത സന്ധ്യയും നടന്നു

No comments