Breaking News

25 ലക്ഷത്തിന്റെ ജീവകാരുണ്യ പ്രവർത്തനം നടത്താൻ കർമ്മ പദ്ധതിയുമായി പരപ്പ റോട്ടറി ക്ലബ്ബ് പരപ്പയിൽ പുതിയ റോട്ടറി ക്ലബ് ഇന്ന് ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട് : 25 ലക്ഷത്തിന്റെ ജീവകാരുണ്യ പ്രവർത്തനം നടത്താൻ കർമ്മ പദ്ധതിയുമായി പരപ്പ റോട്ടറി ക്ലബ്ബ്. പരപ്പയിൽ പുതിയ റോട്ടറി ക്ലബ്  ഇന്ന് ഉദ്ഘാടനം ചെയ്യും.. ഒടയഞ്ചാൽ റോട്ടറി ക്ലബ്ബിന്റെ കീഴിൽ പരപ്പ പുതിയതായി ആരംഭിക്കുന്ന റോട്ടറി ക്ലബ്ബിന്റെ ഭാരവാഹികളുടെ  സ്ഥാനാരോഹണം ഇന്ന് നടക്കും .സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിൽ കൂടുതൽ പ്രാധാന്യം നൽകും, മാലിന്യ സംസ്കരണത്തിനും, കുടിവെള്ള വിതരണത്തിനും, കരിയർ ഗൈഡൻസ് , യൂത്ത് ബോധവത്കരണ പ്രോഗ്രാം, വൃക്ഷത്തൈ വിതരണം, തുടങ്ങിയവയും കർമ്മപദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി സഹകരിച്ച് വിവിധ നിർധന രോഗികൾകൾക്ക് സഹായം നൽകും.ആദ്യ പ്രവർത്തനമായി പരപ്പയിലെ രോഗിക്ക് വീൽചെയർ നൽകി . വിവിധ പദ്ധതികൾക്കായി 25 ലക്ഷം രൂപയുടെ ചിലവ് വരുമെന്നും അതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയതായും  പ്രസിഡണ്ട് ഡോക്ടർ സജീവ് മറ്റത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി സിൻജോ ജോസ് , സന്തോഷ് കുമാർ, തമ്പാൻ കോടോത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments