വിഷം കഴിച്ച യുവാവും യുവതിയും ആശുപത്രിയിൽ
നീലേശ്വം : വിഷം അകത്തുചെന്ന് അവശനിലയിലായ യുവാവിനെയും പങ്കാളിയെയും പരിയാരം ൪ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടിക്കൈ അമ്പലത്തുകര കണിച്ചിറക്കടുത്ത് പൊറോലിയില്‍ ചാപ്പയില്‍ അനൂപിനെയും പങ്കാളിയായ യുവതിയെയുമാണ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാര്രിയാണ് സംഭവം ഇവരും യുവതിയുടെ ആദ്യബന്ധത്തിലെ രണ്ട് കുട്ടികളുമാണ് വീട്ടില്‍
താമസം. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ പരിസരവാസികളാണ് ഇരുവരെയും അവശനിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്ര്രിയിലേക്ക് എത്തിക്കുകയായിരുന്നു.
നില ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗല്‍ഫുകാരന്റെ ഭാര്യയായിരുന്ന യുവതിയുമായി അനൂപ് അടുപ്പത്തിലായിരുന്നു. മൂന്നുമാസം മുമ്പാണ് യുവതിയുമായി വാടക വീട്ടില്‍ താമസം തുടങ്ങിയതത്രെ.
No comments