കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
വെള്ളരിക്കുണ്ട്: ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ നികുതി വർദ്ധനവിനെതിരെ പെട്രോൾ ഡീസൽ സെസ് വർദ്ധിപ്പിച്ച് വിലക്കേയറ്റം ക്ഷണിച്ചുവരുത്തുകയും ഭൂമിയുടെ നായവിലയും കെട്ടിട നികുതിയും വൈദ്യുതി ചാർജും വർദ്ധിപ്പിച്ചതിനെതിരെയും ഏലം കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വില തകർച്ചക്കെതിരെയും
തുടർച്ചയായി കോടികളുടെ പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന റബർ വില 250 രൂപയാക്കി വർദ്ധിപ്പിക്കാതെ വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിനെതിരെ കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. ധർണ്ണസമരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡണ്ട് കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയാടിയിൽ ടോമി കുരുവിലനി സക്കറിയാസ് വടാന, ജില്ലാ സെക്രട്ടറിമാരായ ജെയിംസ് കണിപ്പുള്ളി ജോളി ഈഴപ്പറമ്പിൽ മണ്ഡലം പ്രസിഡണ്ട് മാരായ അബ്രഹാം തേക്കും കാട്ടിൽ ബിനോയ് വള്ളോപള്ളി ഫിലിപ്പ് ചാരാത്ത് ബിജു പുതുപ്പള്ളി തകിടിയൽ ഷോബി പാറേക്കാട്ടിൽ ദേവസ്യ പുഞ്ചയിൽ റോബിൻ മരോട്ടിത്തടത്തിൽ എന്നിവർ പ്രസംഗിച്ചു ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതവും ബിനോയ് വള്ളോപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു
No comments