Breaking News

സംസ്കൃത മാധുരി യു.പി വിഭാഗം അധ്യാപകർക്കുള്ള ദ്വിദിന പരിശീലന പരിപാടി കോയിത്തട്ടയിൽ തുടങ്ങി


കരിന്തളം: സമഗ്ര ശിക്ഷ കേരളം നടത്തുന്ന സംസ്കൃത ഭാഷാ പരിപോഷണ പരിപാടിയാണ് സംസ്കൃത മാധുരി.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ യു.പി വിഭാഗം അധ്യാപകർക്കുള്ള ദ്വിദിന അധ്യാപക പരിശീലനത്തിന്  കോയിത്തട്ട കുടുംബശ്രീ ഹാളിൽ തുടക്കമായി. ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ചിറ്റാരിക്കാൽ ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഉണ്ണിരാജൻ പി വി അധ്യക്ഷത വഹിച്ചു.സി ആർ സി കോഡിനേറ്റർമാരായ നിഷ വി  സ്വാഗതവും സ്വാതി കെ വി നന്ദിയും ആശംസിച്ചു.  ജില്ല റിസോഴ്സ് പേഴ്സൺമാരായ ബാബു തുരുത്തിപ്പള്ളി, ജസിത  കെ കെ , ഷൈമ കെ സി , ബീന സി പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

No comments