സർവ്വീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണന; കെ.എസ്.എസ്.പി.എ വെള്ളരിക്കുണ്ട് സബ്ട്രഷറിക്ക് മുന്നിൽ നടത്തിവന്ന പഞ്ചദിന സത്യാഗ്രഹ സമരം സമാപിച്ചു
വെള്ളരിക്കുണ്ട്: സർവ്വീസ് പെൻഷൻകാരോടുള്ള കേരള സർക്കാരിന്റെ നിരന്തര അവകാശ നിഷേധത്തിനെതിരെ,കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറി യ്ക്കു മുന്നിൽ പഞ്ചദിന അവകാശ സംരക്ഷണ സത്യാഗ്രഹം, അഞ്ചാം ദിന സത്യാഗ്രഹം നടത്തി, സമരം കാസർഗോഡ് ഡി സി സി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ കള്ളാർ-പനത്തടി മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ വി കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എവുജിൻ ടി കെ മുഖ്യ പ്രഭാഷണം നടത്തി. പി എ ജോസഫ് ,ജി മുരളീധരൻ, പിഎം അബ്രഹാം,ബി റഷീദ , പി വി ജോസഫ്, ജോസഫ് സി എ,പി ജെ മാത്യു,ആലീസ് കുര്യൻ, ഇന്ദിരാമ്മ, എം പി, ദാമോദരൻ കെ, ചിങ്ങനാപുരംമോഹനൻ, കെ മാധവൻനായർ, കെ കുഞ്ഞമ്പു,എം. ഡി ദേവസ്യ , കെ സി സെബാസ്റ്റ്യൻ, രാജു മാത്യു, എം എ ജോസ്, വി ജെ ജോർജ്ജ്, മാത്യു തോമസ്, ജോസുകുട്ടി അറയ്ക്കൽ, പി മധുസൂദനൻ, വേണുഗോപാൽ പി എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ബഡ്ജറ്റിലെ നികുതി വർധനവിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ട് ടൗണിൽ നിന്നും സബ് ട്രഷറിയിലേയ്ക്ക് പ്രധിഷേധ പ്രകടനവും നടത്തി
No comments