Breaking News

ഒലിവിയ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കിഡ്സ്‌ വിന്നർ ടാലെന്റ് എക്സാമിനേഷനിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കരസ്ഥമാക്കി എൻ എസ് എസ് എ യു പി സ്കൂൾ പ്ലാച്ചിക്കരയിലെ പ്രീ പ്രൈമറി കുട്ടികൾ


വെള്ളരിക്കുണ്ട് : സംസ്ഥാനത്തലത്തിൽ ഏകദേശം 25000 കുട്ടികൾ പങ്കെടുത്ത ഒലിവിയ  പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കിഡ്സ്‌ വിന്നർ 2022-23 ടാലെന്റ് എക്സാമിനേഷനിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കരസ്ഥമാക്കി എൻ എസ് എസ് എ യു പി സ്കൂൾ പ്ലാച്ചിക്കരയിലെ പ്രീ പ്രൈമറി കുട്ടികൾ. എൽ കെ ജി, യു കെ ജി വിദ്യാർഥികൾക്കയാണ് പരീക്ഷ നടത്തിയത്. പ്ലാച്ചിക്കര പ്രീ പ്രൈമറി സ്കൂളിലെ ആന്റോബിജുവാണ് സംസ്ഥാനതലത്തിൽ 9 മത് റാങ്ക് നേടിയെടുത്ത് സ്കൂളിന് അഭിമാനമായത്. പങ്കെടുത്ത മറ്റു വിദ്യാർഥികളും മികച്ചവിജയം നേടി.പബ്ലിക്കേഷൻ പ്രതിനിധികളുടെ സാനിധ്യത്തിൽ സ്കൂളിൽ വെച്ചാണ് എക്സാം നടത്തി തിരുവനന്തപുരത്തുവെച്ചായിരുന്നു എക്സാം വാല്യൂയേഷൻ നടത്തി ഫലം പ്രഖ്യാപിച്ചത്.

No comments