പാചക വാതക ഇന്ധന വിലവർദ്ധനവിനെതിരെ പരപ്പയിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു
പരപ്പ: പാചക വാതക ഇന്ധന വിലവർദ്ധനവിനെതിരെ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പാചക വാതക ഇന്ധനവില വർദ്ധനവിനെതിരെ വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപൗണ്ടിൽ പ്രതിഷേധപ്രകടനം നടത്തിയത്. എഫ് എസ് ഇ.ടി. ഒ താലുക്ക് സെക്രട്ടറി വി സുനിൽകുമാർ സ്വാഗതം പറഞ്ഞു. കെ.എസ് ടി.എ. ജില്ലാ പ്രസിഡണ്ട് എ.ആർ വിജയകുമാർ ഉദ്ഘാടനം ,lചെയ്തു. കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയംഗം വി.വി.രാജീവൻ ,എൻ.ജി.ഒ.യൂണിയൻ ജില്ലാ നിർവ്വാഹക സമിതിയംഗം
കെ.എൻ. ബിജിമോൾ കെ.എസ് ടി.എ. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.കെ. റീന പി.രവി കേരള എൻ.ജി.ഒ.യുണിയൻ ഏരിയ സെക്രട്ടറി. കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
No comments