Breaking News

ബദിയടുക്ക മുണ്ട്യത്തടുക്കയിൽ അടച്ചിട്ട വീട്ടിൽ നിന്നും പോലീസ് 5 ചാക്ക് നിരോധിത പണം പിടികൂടി


ബദിയടുക്ക : ബദിയടുക്ക മുണ്ട്യത്തടുക്കയിൽ അടച്ചിട്ട വീട്ടിൽ നിന്നും പോലീസ് 5 ചാക്ക് നിരോധിത പണം പിടികൂടി.

ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവുമാണ് റെയ്ഡ് നടത്തിയത്.ഷാഫി എന്നയാളുടെ വീട്ടിലാണ് പോലീസ് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. അഞ്ച് ചാക്കുകളിലാണ് പണം.ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് സംശയിക്കുന്നു. വീട്ടുടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.റെയ്ഡിന് എസ്ഐക്ക് പുറമേ മാത്യൂ, ദിനേഷ് എന്നീ പോലീസുകാരും നേതൃത്വം നൽകി

No comments