Breaking News

ഒരു ദിവസം ബളാൽ പഞ്ചായത്ത്‌ ഒരു വാർഡിൽ നാട്ടുകാർക്ക് സമർപ്പിച്ചത് ഏഴ് റോഡുകൾ


വെള്ളരിക്കുണ്ട് : സാമ്പത്തിക വർഷം അവസാനത്തിൽ ബളാൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുൻ രാഷ്ട്ര പതി എ. പി. ജെ. അബ്ദുൾ കലാമിന്റെ പേരിൽ ഉൾപ്പെടെ  ഗതാഗതത്തിനായി തുറന്ന് കൊടുത്തത് ഏഴ് റോഡുകൾ...


2022-23 സാമ്പത്തിക വർഷത്തിലാണ് ഏകദേശം 41 ലക്ഷം രൂപയോളം ചിലവഴിച്ച് ബളാൽ പഞ്ചായത്ത്‌ ഒരു വാർഡിൽ ഇത്രയേറെ റോഡുകൾ നിർമ്മിച്ച് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്..


എസ്. ടി. ഉൾപ്പെടെ 350 കുടുംബങ്ങൾ ഉള്ള പതിനാലാം വാർഡിൽ പുതുതായി ഗതാഗതത്തിനായി ഒരുക്കിയിരിക്കുന്നത് 140 മീറ്റർ ദൂരംവീതമുള്ള കോൺക്രീറ്റ് റോഡുകളും രണ്ട് ടാർ റോഡു മാണ്..


കരുവെള്ളടുക്കത്താണ് മുൻ  രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ പേരിൽ ഉള്ള റോഡ് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാരായആളുകൾ ക്ക് ഉപകാരപ്രദമാകുന്ന റോഡിന് അബ്ദുൾ കലാമിന്റെ പേര് നിർദ്ദേശിച്ചത് നാട്ടുകാരാണ്..

ഇവരുടെ ആവശ്യം അതേ പടി അംഗീകരിച്ച പഞ്ചായത്തും മറ്റു ബന്ധപ്പെട്ടവരും ഇതേ പേരിൽ തന്നെ യാണ് റോഡിന്റെ പ്രാരംഭ പ്രവർത്തനം മുതൽ ഉത്ഘാടനം വരെ നടത്തിയത്..


അബ്‌ദുൾ കലാമിന്റെ പേരിൽ പൂർത്തികരിച്ച റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം  ചെറിയകുട്ടിയെ കൊണ്ട് നാടമുറിച്ച് ഉത്ഘാടനം നടത്തി . വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു..

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്.

സ്ഥിരം സമിതി അംഗങ്ങളായ ടി. അബ്ദുൾ കാദർ. പി. പത്മാവധി.വാർഡ് മെമ്പർ വിനു. കെ. ആർ. പഞ്ചായത്ത്‌ അംഗങ്ങളായ കെ. വിഷ്ണു. ജോസഫ് വർക്കി. സന്ധ്യ ശിവൻ.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. ജോർജ്ജ് തോമസ്. ഷാജി മാണിശേരി. ടിജോ തോമസ്. ദിലീപ് മാത്യു. സുമേഷ്. എൻ. ജെ. ആന്റണി കുമ്പുക്കൽ. ജോണി മുതുപുരയിടം. ജിമ്മി എടപ്പാടി. സാബു കോനാട്ട്.. ജാക്സ്ൺ കോട്ടയിൽ. എം. പി. ജോസഫ്. തോമസ് നരി മറ്റം. റോഷൻ പൂവന്നി കുന്നേൽ..മാത്യു ജോസഫ് പൂവന്നികുന്നേൽ. ജോസ് വട്ടമല. ഷിജോ പാറപ്പായിൽ. ലിസ്സി കാടംകുഴി തുടങ്ങിയവർ പ്രസംഗിച്ചു..


കരാറു കാരൻ അഞ്ജിത്ത്‌ കെ. തോമസിനെ പഞ്ചായത്ത്‌ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു..


മയ്യക്കുടി കോളനി റോഡ്. പാത്തിക്കര കാറളം റോഡ്. വെള്ളരിക്കുണ്ട് ചർച്ച് പ്രകാശ് എസ്റ്റേറ്റ് റോഡ്. പാത്തിക്കര കൂളിപ്പാററോഡ്. കൂളി പ്പാറ വെള്ളരിക്കുണ്ട് ടൗൺ ഷിപ്പ് റോഡ്. വെള്ളരിക്കുണ്ട് ബൈപ്പാസ് റോഡ് എന്നിവയാണ് ഗതാഗതത്തിനായി നാടിനു സമർപ്പിച്ച മറ്റു റോഡുകൾ...

No comments