Breaking News

വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ വിജയകുമാർ എം .പിക്ക് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട് : സർവ്വീസിൽ നിന്നും പിരിയുന്ന വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ വിജയകുമാർ എംപിയ്ക്ക് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി യാത്രയയപ്പ് നൽകി. കൂടാതെ വെള്ളരികുണ്ട് പോലീസ് സ്റ്റേഷനെ ജില്ലയിലെ മികച്ച സ്റ്റേഷനാകുന്നതിൽ പ്രധാന കാരണക്കാരനായ വിജയകുമാർ എം പിയെ യോഗം അനുമോദിച്ചു. അനുമോദനവും നൽകി.  ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.  വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറേന ചർച്ച് വികാരി ഡോ: ജോൺസൺ അന്ത്യാംകുളം പൊന്നാടയണിയിച്ച് ആദരിച്ചു. വികസന സമിതി പ്രസിഡന്റ് ബാബു കോഹിന്നൂർ അദ്ധ്യക്ഷനായിരുന്നു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , വെള്ളരിക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരികൃഷ്ണൻ ,  , ബളാൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ അബ്ദുൾ ഖാദർ, പഞ്ചായത്ത് മെമ്പർ വിനു കെ ആർ , വികസന സമിതി ട്രഷറർ , അലോഷ്യസ് ജോർജ് , സെക്രട്ടറി ജിമ്മി ഇടപ്പാടി, എംപി ജോസഫ് (കോൺഗ്രസ് ) സി ദാമോദരൻ (സി പി എം ) . വി കുഞ്ഞിക്കണ്ണൻ (ബിജെപി ), വിളയിൽ ചന്ദ്രൻ (സിപിഐ) ജെറ്റോ ജോസഫ് (കേരള കോൺഗ്രസ് ജോസഫ്) ആൻറക്സ് ജോസഫ് (കേരള കോൺഗ്രസ് ജേക്കബ്) വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് ചെറിയാൻ, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ ലയൺസ് ക്ലബ് പ്രസിഡന്റ് മധു കൊടിയം കുണ്ടിൽ ,എന്നിവർ സംസാരിച്ചു.

No comments