Breaking News

തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ അവഗണന; ബളാൽ, വെസ്റ്റ്എളേരി പഞ്ചായത്ത്‌ ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി


വെള്ളരിക്കുണ്ട് : തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യു. ഡി. എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്റെ ഭാഗമായി ബളാൽ മണ്ഡലം കമ്മറ്റി ബളാൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് ഉത്ഘാടനം ചെയ്തു. ടി. അബ്ദുൾ കാദർ അധ്യക്ഷതവഹിച്ചു..

ഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത്‌ അംഗങ്ങളായ എൻ. ജെ. മാത്യു. വിനു. കെ. ആർ. പി. സി. രഘു നാഥൻ നായർ. ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. ജെസ്സി ചാക്കോ. ബിൻസി ജെയിൻ. മോൻസി ജോയ്. പി. പത്മാവതി. എം. അജിത. എന്നിവർ പ്രസംഗിച്ചു. 


സർക്കാർ അവഗണനപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഭരണ സമിതി അംഗങ്ങളുടെ കുത്തിയിരിപ്പ്.സമരം'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള എൽഡിഎഫ് സർക്കാർ അവഗണയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തദ്ധേശ സ്ഥാപനങ്ങളുടെ മുന്നിൽ യു ഡി എഫ് നടത്തിയ കുത്തിയിപ്പ് സമരത്തിൻ്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഭരണസമിതി അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ മോഹനൻ അധ്യക്ഷത വഹിച്ചു മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ സ്വാഗതം പറഞ്ഞു ' വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളി കുട്ടി പോൾ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ കെ തങ്കച്ചൻ മെമ്പർമാരായ ജെയിംസ് അജേഷ് അമ്പു ലിജിന എം വി മുഹമ്മദ് ശരീഫ് ലില്ലിക്കുട്ടി എന്നിവർ പങ്കെടുത്തു




No comments