Breaking News

ബേക്കൽ കോട്ടയുടെ തകർന്ന കൊത്തളം പുതുക്കി പണിതു



ഉദുമ : ബേക്കൽ കോട്ടയിൽ അഞ്ചുവർഷം മുമ്പ്‌ തകർന്ന കൊത്തളം നന്നാക്കി. 30 ലക്ഷം രൂപ ചെലവിലാണ്‌ 12 മീറ്റർ ഉയരത്തിൽ ഒമ്പതുമീറ്റർ വരെ ചുറ്റും ചെങ്കല്ല് കെട്ടി ഉറപ്പിച്ചത്‌. ഒന്നര മീറ്റർ താഴ്ചയിൽ അടിത്തറ ഒരുക്കി.
നാനൂറ്‌ വർഷം പഴക്കമുള്ള കൊത്തളം സിമന്റ് ഉപയോഗിക്കാതെ കല്ലുകെട്ടി മണ്ണു കുഴച്ച്‌ ചേർത്താണ്‌ കെട്ടിയത്‌. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിദഗ്ധ സംഘം നാലു മാസത്തിനുള്ളിൽ പരമ്പരാഗത ശൈലിയിലാണ്‌ കെട്ടിയത്‌.
ചുണ്ണാമ്പ്, വെല്ലം, കടുക്ക, കള്ളിമുള്ള്, ഏല മാവ്, എം സാൻഡ്, താളി, കശുമാവ് പശ തുടങ്ങിയവ മിശ്രിതമാക്കിയാണ്‌ കല്ലുകൾ കെട്ടിയത്. ചുണ്ണാമ്പ് 18 ദിവസം വെള്ളത്തിലിട്ട്‌ കുമ്മായക്കൂട്ട് തയ്യാറാക്കി. 24,000 ചെങ്കല്ല്, 20 ടൺ കുമ്മായം, 30 ക്വിന്റൽ വെല്ലം, 14 കിന്റൽ കടുക്ക, 13 ലോഡ് എം സാൻഡ് എന്നിവ ഉപയോഗിച്ചു.


No comments