ബി. ജെ. പി നേതാവ് വി. കെ. കേളു നായർ അനുസ്മരണ സമ്മേളനം പുങ്ങംചാലിൽ നടന്നു ബി. ജെ. പി സംസ്ഥാനനേതാവ് അഡ്വ. പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: കേരളം ഭരിക്കുന്ന സി. പി. എമ്മിന്റെ ലോക്കൽ സെക്രട്ടറി മുതൽ സംസ്ഥാനസെക്രട്ടറിവരെ ഉള്ളവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കണമെന്നും രക്ത സാക്ഷികളുടെ ഫണ്ട് അടിച്ചു മാറ്റി ഇവർ സ്വന്തം പേരിലേക്ക് കോടികൾ സമ്പാദിച്ചു വെന്നും ബി. ജെ. പി. സംസ്ഥാന സെക്രട്ടറി അഡ്വ .പ്രകാശ് ബാബു ആരോപിച്ചു.
ബി. ജെ. പി. നേതാവായിരുന്ന വി. കെ. കേളു നായർ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിച്ച ചട്ടിയിൽ പോലും കയ്യിട്ടു വാരുന്ന പാർട്ടിയായി കേരളത്തിലെ സി. പി. എം. അധ പതിച്ചു.. കക്കുക മുക്കുക നടക്കുക എന്നതാണ് ഇവരുടെ ഇപ്പോഴത്തെ മുദ്രാവാക്യം എന്നും ഏറ്റവും ഒടുവിലായി പാവപ്പെട്ടവന് അർഹമായ ദുരിതാശ്വാസനിധി പോലും ഇക്കൂട്ടർ തട്ടി എടുത്തു..
എന്നിട്ടും അതും പറഞ്ഞുന്യായീകരിച്ച് നടക്കുവാൻ ഈ പാർട്ടിയുടെ ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളു. കേന്ദ്രത്തിൽ നരേന്ദ്ര മോദി എന്നഭരിക്കുന്നത് കൊണ്ടാണ് കേരളത്തിലെ റോഡ് ഉൾപ്പെടെ ഉള്ള വികസന പ്രവർത്തനങ്ങളും ആരോഗ്യ രംഗത്തെ നേട്ടവും ഉണ്ടാകുന്നത്..
ഇവിടുത്തെ കോൺഗ്രസ്സും സി. പി. എമ്മും വിചാരിച്ചാൽ തീരുന്നതല്ല ഭാരതീയ ജനതാപാർട്ടിയെന്നും ദേശ രാജ്യ ദ്രോഹി കൾക്ക് കുട പിടിക്കുന്ന ചരിത്ര മാണ് അവർക്ക് ഉള്ളതെന്നും അഡ്വ. പ്രകാശ് ബാബു പറഞ്ഞു.നീലീശ്വരം മണ്ഡലം പ്രസിഡന്റ് സി. വി. സുരേഷ് അധ്യക്ഷതവഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞി ക്കണ്ണൻ അനുസ്മരണപ്രഭാഷണം നടത്തി..
ടി. രാധാകൃഷ്ണൻ. രമണി ശ്രീ കൊന്നക്കാട്. ടി തബാൻ നായർ ജയഗോപാലൻ.എന്നിവർ പ്രസംഗിച്ചു..
ജില്ലാ കമ്മറ്റി അംഗം ടി. സി. രാമചന്ദ്രൻ സ്വാഗതവും സുരേഷ് കമ്മാടം നന്ദിയും പറഞ്ഞു...
No comments