Breaking News

ബ്ലോക്ക് തല ഗോത്ര കലാമേള പെരിയ ചെർക്കാപാറയിൽ നടന്നു ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയായി


പള്ളിക്കര: ഊരുത്സവം - 2023 ബ്ലോക്ക് തല ഗോത്ര കലാമേളയും പ്രദർശന വിപണന മേളയും ചെർക്കാപാറയിൽ  വിസ്മയമായി അന്യം നിന്നുപോകുന്ന പട്ടികവർഗ്ഗ ജനതയുടെ തനത് കലകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംകൂടാതെ  ഊരു നിവാസികളുടെ തനത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി, 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക്  പഞ്ചായത്തിന്റെ നേതൃത്വത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചെർക്കാ പാറയിൽ  ഊരുത്സവം- 2023 സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മംഗലംകളി, എരുതുകളി, പന്തൽപ്പാട്ട്, നാടോടി നൃത്തം, മയൂരാട്ടം, തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും നടന്നു. വിവിധതരം ഭക്ഷണ, ഉത്പന്ന വിതരണ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.   ശനിയാഴ്ച രാവിലെ  സ്റ്റാളുകളുടെ പ്രവർത്തന ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ  നിർവഹിച്ചു .  വൈകുന്നേരം  ഊരുസവത്തിന്റെ ഉദ്ഘാടനം ഉദുമ  എം.എൽ.എ                 സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. പ്രശസ്ത ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ മുഖ്യാതിഥിയായി പങ്കെടുത്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു മുൻ. എം.എൽ.എ

 കെ.കുഞ്ഞിരാമൻ കലാപരിപാടികൾ അവതരിപ്പിച്ച കലാസ സംഘങ്ങൾക്കുള്ള ഉപഹാരങ്ങൾ നൽകി അനുമോദിച്ചു പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദുമ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വിജയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹിമാൻ, ബ്ലോക്ക് മെമ്പർമാരായ വി. ഗീത, ഷക്കീല ബഷീർ, ബാബുരാജൻ എം. കെ,

 പുഷ്പ എം.ജി, എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, രാജേന്ദ്രൻ.കെവി ,പുഷ്പ ശ്രീധരൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ കെ. വി,

 സംഘടക സമിതി വർക്കിംഗ് കൺവീനർ എം. വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ലീന കുമാരി, പട്ടികവർഗ്ഗ വികസന ഓഫീസർ മല്ലിക. എം, പട്ടികവർഗ്ഗ അസിസ്റ്റന്റ് വികസന ഓഫീസർ കെ. വി രാഘവൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യുജിൻ ചെറുക്കാ പാറ കോളനി ഊരു മൂപ്പൻ ബാലൻ ചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയർമാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം കുമാരൻ സ്വാഗതവും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.വി. രാകേ ഷ് നന്ദിയും പറഞ്ഞു.

No comments