"ആശങ്ക വേണ്ട അടുത്തറിയാം പരീക്ഷയെ" ഒടയഞ്ചാൽ കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
ഒടയഞ്ചാൽ: കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി "ആശങ്ക വേണ്ട അടുത്തറിയാം പരീക്ഷയെ " എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കാസർകോട് സെൽഫ് എസ്റ്റീം സെൻ്ററിലെ അനിൽകുമാർ ഫിലിപ്പ് ക്ലാസ്സെടുത്തു. സമൃദ്ധി എസ്.എച്ച്.ജി സെക്രട്ടറി ബാബു അദ്ധ്യക്ഷനായി. നേതൃസമിതി കൺവീനർ ചന്ദ്രൻ സി ആശംസ നേർന്നു. വായനശാല പ്രസിഡണ്ട് ഖാലിദ് കെ എക്സി. അംഗം തമ്പി കെ.ജെ എന്നിവർ സംസാരിച്ചു. കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.സെക്രട്ടറി സത്യരാജൻ സ്വാഗതവും ലൈബ്രേറിയൻ രേഷ്മ നന്ദിയും പറഞ്ഞു.
No comments