Breaking News

കലയോടൊപ്പം കാരുണ്യത്തിൻ്റെ കൈകൾ കോർത്ത് പരപ്പയിലെ 'പുളിങ്കുരു' കലാ കൂട്ടായ്മ


പരപ്പ : കലയ്ക്കും സാഹിത്യത്തിനും നാടകങ്ങൾക്കും സംഗീതത്തിനും അപ്പുറത്തേക്ക് കാരുണ്യത്തിന്റെ പുതിയ പാത തുറക്കുകയാണ് പരപ്പയിലെ പുളിങ്കുരു എന്ന കലാകൂട്ടായ്മ പ്രവർത്തകർ. ബാലൻ മാസ്റ്റർ പരപ്പ രക്ഷാധികാരിയും സത്യൻ പരപ്പ പ്രസിഡണ്ടുമായി പരപ്പയിൽ രൂപീകൃതമായ പുളിങ്കുരു കലാകൂട്ടായ്മയാണ് കാരുണ്യത്തിന്റെ പുതിയ മേഖലയിലേക്ക് കടന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിലിലെ  നിർമ്മാണ തൊഴിലാളിയായ ബാലചന്ദ്രന്റെ ചികിത്സ ധനസഹായാർത്ഥം വരുന്ന നാല് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാരുണ്യ സംഗീതയാത്ര നടത്തുകയാണ് പുളിങ്കുരു കലാ കൂട്ടായ്മയുടെ പ്രവർത്തകർ ഇന്ന് രാവിലെ 10 മണിക്ക് ഒടയാൻചാലിൽ വച്ച് നടന്ന കാരുണ്യ സംഗീത യാത്രയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഔപചാരികമായി ഉദ്ഘാടനം ചെയ്തു മാർച്ച് നാലിന് വൈകുന്നേരം 5 മണിക്ക് പരപ്പ യിൽ വച്ച് നടക്കുന്ന സമാപന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും പ്രസ്തുത ചടങ്ങിൽ വച്ച് ബാലചന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറും

No comments