Breaking News

ചിറ്റാരിക്കാൽ പാലാവയലിൽ എട്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി


ചിറ്റാരിക്കാൽ: വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട്  രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, ഡിഇഒ എന്നിവർക്ക് പരാതി നല്‍കി.  പാലാവയൽ സെന്റ് ജോൺസൺ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ ആർ മൃദുൽ (14) നെയാണ് ഈ സ്കൂളിലെ എൻസിസി ചുമതലയുള്ള അധ്യാപകൻ സനീഷ് ക്രൂരമായി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റകുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.

കേസ് തേച്ച്മാച്ചുകളയാൻ ഇതിനിടെ അധ്യാപകന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതായി രക്ഷിതാക്കൾ ആരോപിച്ചു. ആശുപത്രിയിലെ കേസ് റെക്കോഡിൽ ആദ്യമെഴുതിയ പേര്   തടഞ്ഞ് കണ്ടാലറിയുന്നയാൾ എന്ന് തിരുത്തിയതായി രക്ഷിതാക്കൾ  ആരോപിച്ചു. ഇതിനെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.  അക്രമത്തിനിരയായ  കുട്ടിക്കെതിരെ പരാതി നൽകാൻ മറ്റൊരു കുട്ടിയെ പ്രേരിപ്പിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. 

കുട്ടിയെ മർദ്ദിച്ചകേസിൽ അധ്യാപകനെതിരെ ചി റ്റാരിക്കാൽ പൊലീസ്  കേസെടുത്തു. എസ്ഐ ഇ കെ സുഭാഷിനാണ്  അന്വേഷണചുമതല.

No comments