Breaking News

വെളളരിക്കുണ്ട് ചെമ്പൻകുന്ന് കൊടക്കൽ തറവാട് ശ്രീ കരിചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം ഇന്ന് വൈകിട്ട് സമാപിക്കും


വെളളരിക്കുണ്ട് : വെള്ളരിക്കുണ്ട് ചെമ്പൻകുന്ന്  കൊടക്കൽ തറവാട് ശ്രീ കരിചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠദിന കളിയാട്ട മഹോത്സവത്തിന് തുടക്കമായി. 

മാർച്ച് 24 നു രാവിലെ 7 മണിക്ക് കുറുവാട്ട് വീട്ടിൽ കുഞ്ഞമ്പു തറവാട് മൂപ്പൻ കൊടക്കൽ രാമൻ എന്നിവരുടെ നേതൃത്വത്തിൽ 

പുന:പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. രാവിലെ 10 മണിക്ക് എ കെ ജി നഗർ ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് നിന്നും കലവറ നിറക്കൽ ഘോഷയാത്രയോടു കൂടിയാണ് കളിയാട്ടത്തിന് തുടക്കമായത്. വൈകുന്നേരം 7 മണി മുതൽ 25 നു വൈകുന്നേരം വരെ വിവിധ തെയ്യങ്ങളുടെ പുറപ്പാടും നടന്നു. ഇന്ന് പകൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. വൈകിട്ട് 5:30 മണിക്ക് വിളക്കിലരിയോടു കൂടി രണ്ട് നാൾ നീണ്ട കളിയാട്ടത്തിന് സമാപനമാകും



No comments