തൃക്കരിപ്പൂർ : കാറ്റിൽ നിയന്ത്രണംവിട്ട ബോട്ട് കരയിൽ ഇടിച്ചുകയറി. തൊഴിലാളികൾ രക്ഷപ്പെട്ടു. വലീയ പറമ്പ് ബീച്ചിന് സമീപം തിങ്കൾ രാത്രിയിലാണ് കാഞ്ഞങ്ങാട് സ്വദേശിയുടെ ഫർഹാന ബോട്ട് കരയിൽ ഇടിച്ചുകയറിയത്. മണൽ തിട്ടയിൽ ഇടിച്ചതിനെതുടർന്ന് തകർന്ന ബോട്ടിന്റെ എൻജിൻ വേർപ്പെടുത്തി യാഡിലേക്ക് മാറ്റി. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പത്തുദിവസമായി കടലിൽ രൂപപ്പെടുന്ന ശക്തമായ കാറ്റ് മീൻപിടുത്തത്തിന് തടസ്സം സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.
No comments