സംസ്ഥാന യുവജന കമ്മീഷന്റെ 'കരിയർ എക്സ്പോ 2023' തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്കിൽ നടത്തി
തൃക്കരിപ്പൂർ: കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരിയർ എക്സ്പോ - 2023 തൃക്കരിപ്പൂർ
ഇ.കെ നായനാർ ഗവ: പോളിടെക്നിക് കോളേജിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജന കമ്മീഷൻ അംഗം റെനീഷ് മാത്യു അധ്യക്ഷനായി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ,കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം എം.മനു ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ചന്ദ്രമതി, തൃക്കരിപ്പൂർ
ഗ്രമപഞ്ചായത്ത് അംഗങ്ങളായ കെ.വി.രാധ,കെ.വി കാർത്യായനി,കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ പി ഷജീറ പോളി യൂണിയൻ ചെയർപേഴ്സൺ ശൈത്യ.എം,യു.രാജേഷ്, പി സനൽ എന്നിവർ സംസാരിച്ചു.
പോളിടെക്നിക് പ്രിൻസിപ്പാൾ ഭാഗ്യശ്രീ ദേവി സ്വാഗതവും കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം പ്രകാശ് വി ജോസഫ് നന്ദിയും പറഞ്ഞു.മുപ്പതിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത മഹാമേളയിൽ രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
No comments