ഭക്ഷണം പ്ലേറ്റിൽ നിന്നും താഴെ വീണു ഭാര്യപിതാവിന്റെ വിറക് കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്ക് ; ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കൽ : ഭാര്യയുമൊന്നിച്ചു ഭക്ഷണം കഴിക്കുന്ന സമയം പ്ലേറ്റിൽ നിന്നും ഭക്ഷണം താഴെ വീണതിലുള്ള വിരോധത്തിൽ യുവാവിന് ഭാര്യ പിതാവിന്റെ മർദ്ദനം.
മാലോം വെളുത്തേൻ പാറയിലെ ഷിബു (33) നാണ് മർദ്ദനമേറ്റത് ഭാര്യ വീട്ടിൽ വെച്ചായിരുന്നു സംഭവം ഭക്ഷണം കഴിച്ചു കൈ കഴുകി വരുമ്പോൾ ഭക്ഷണം പ്ലേറ്റിൽ നിന്നും ഭക്ഷണം താഴെ വീണതിലുള്ള വിരോധത്താൽ ഭാര്യ പിതാവ് ചിറ്റാരിക്കൽ സ്വദേശി വില്യാട്ട് നാരായണൻ വിറക്കൊള്ളി കൊണ്ട് മുഖത്തെറിയുകയായിരുന്നു. ഏറുകൊണ്ട് പുറകിലേക്ക് മലർന്നടിച്ചു വീണ ഷിബുവിന്റെ തല കല്ലിൽ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. പരിക്കെറ്റ ഷിബുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു.
No comments