Breaking News

കത്തോലിക്ക കോൺഗ്രസ്സ് പനത്തടി ഫൊറോന കമ്മറ്റി കർഷക പ്രതിഷേധ ജ്വാല നടത്തി


കോളിച്ചാൽ: സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറന നടത്തിയ പ്രതിഷേധ കൂട്ടായ്മ എ.കെ.സി.സി. തലശേരി അതിരൂപതാ പ്രസിഡൻ്റ് അഡ്വ.ടോണി ജോസ് പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പട്ടാംകുളം അധ്യക്ഷനായി. ജോഷ്വാ ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.സി.സി.ഫൊറോന ഡയറക്ടർ ഫാ.ആൻ്റണി ചാണക്കാട്ടിൽ, എ.കെ.സി.സി.ഫൊറോന പ്രസിഡന്റ് ജോണി തോലംമ്പുഴ സെക്രട്ടറി റോയി ആശാരിക്കുന്നേൽ, ഫാ. അജിത്ത്, ഫാ. റിജോ, ഫാ.ജോബിൻ കൊട്ടാരത്തിൽ, ഫാ.ജോയ്സ് എ.കെ.സി.സി.യൂത്ത് കൗൺസിൽ ഫൊറോന കോർഡിനേറ്റർ രാജീവ് തോമസ്,പീയുസ് പറയിടം, സണ്ണി ഇലവുങ്കൽ, സ്റ്റീഫൻ മലമ്പേൽപതി, ജിൻസ് കരിവേടകം, കെ.സി.വൈ.എം. പനത്തടി ഫോറോന പ്രസി: ലിജേഷ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

No comments