പാചക വാതക വില വർദ്ധനവ്; സി.പി.ഐ.എം നേതൃത്വത്തിൽ മാലോത്തും ചോയ്യങ്കോടും പ്രതിഷേധ പ്രകടനങ്ങൾ നടത്തി
മാലോം: കേന്ദ്ര സർക്കാരുടെ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട്, സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി സിപിഐ(എം) മാലോം ലോക്കൽ സെക്രട്ടറി കെ.ദിനേശൻ സ്വാഗതപ്രസംഗം നടത്തി, ലോക്കൽ കമ്മറ്റി അംഗം കെ. ഡി മോഹനൻ അധ്യക്ഷപ്രസംഗവും, സിപിഐ(എം) എളേരി ഏരിയ കമ്മിറ്റി അംഗം ടി.പി തമ്പാൻ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.
എൽ.സി അംഗങ്ങളായ മനോജ് കട്ടമ്പള്ളി, ജോജോ കാര്യോട്ട്ച്ചാൽ, അനിൽ മൈക്കയം, ബോണി പുല്ലാട്ട്, കൃഷ്ണൻ പടയങ്കല്ല്, കുഞ്ഞമ്പു പടയങ്കല്ല്, അരൂപ് പുല്ലോടി, ശ്രീജിത്ത് കൊന്നക്കാട് എന്നിവർ നേതൃത്വം നൽകി.
പാചകവാത വില വർധനവിൽ പ്രതിഷേധിച്ച് സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റി ചോയ്യങ്കോട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചോയ്യക്കോട് നടന്ന പൊതുയോഗം സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി.കുഞ്ഞിരാമൻ അധ്യക്ഷനായി. കെ.കുമാരൻ .എൻ.വി. സുകുമാരൻ.കെ.രാജൻ.. എം.സുരേന്ദ്രൻ സംസാരിച്ചു.
No comments