Breaking News

വിൽപ്പന നടത്തിയ മീനിൽ പുഴുക്കളെ കണ്ടെത്തിയ മത്സ്യവിൽപ്പന കേന്ദ്രത്തിൽ വീണ്ടും മത്സ്യ വിൽപ്പന.. ആരോഗ്യ വകുപ്പും പഞ്ചായത്തും പോലീസും എത്തി അടപ്പിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ  ബുധനാഴ്ച വൈകിട്ട്  വില്പന  നടത്തിയ മീനിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി അടപ്പിച്ച മീൻ കട വീണ്ടും തുറന്നു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത്‌ ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത്‌ അധികൃതരും പോലീസും  എത്തി വീണ്ടും അടപ്പിച്ചു..

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മീൻ കടതുറന്ന് പ്രവർത്തിക്കുവാൻ പാടില്ല എന്നുള്ള രേഖമൂലമുള്ള അറിയിപ്പും നൽകി..

പുതിയബസ്റ്റാന്റിനോട്‌ ചേർന്ന് പുറമ്പോക്കിൽ ഷെഡ് കെട്ടി മീൻ വിൽപ്പന നടത്തുന്ന  ചിറ്റാരിക്കൽ സ്വദേശി വെട്ടു കാട്ടിൽ വിനീഷിനാണ് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മീൻ വിൽപ്പന നിർത്തി വെക്കുവാൻ നിർദ്ദേശം നൽകിയത്.

ഇയാളുടെ  ഉടമസ്ഥതയിൽ  മീൻ വിൽപ്പന കേന്ദ്രത്തിൽനിന്നും വിൽപ്പന ചെയ്ത ഓല മീനിലാണ് കഴിഞ്ഞ ദിവസം  പുഴുക്കളെ  കണ്ടെത്തിയത്..

വെള്ളരിക്കുണ്ട് കാറളത്തെ വട്ടമല ജോസ്    വാങ്ങിയ  ഓല മീൻ കഷ്ണങ്ങളിലാണ് ഏകദേശം ഒരു സെന്റി മീറ്റർ നീള മുള്ള കറുത്ത നിറത്തിലുള്ള പുഴുക്കളെ കണ്ടെത്തിയത്..

ഇതേതുടർന്ന് നാട്ടുകാർ രാത്രിതന്നെ സംഘടിച്ചെത്തി പോലീസിന്റെ സഹായത്തോടെ കടഅടപ്പപിച്ചിരുന്നു.. പോലീസ് നിർദ്ദേശപ്രകാരം വ്യാഴാഴ്ച രാവിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തിയ വിനീഷിനോട് ആരോഗ്യ വകുപ്പിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രം മീൻ വില്പന നടത്തിയാൽ മതി എന്ന് പോലീസ് പറഞ്ഞിരുന്നു.. എന്നാൽ ഇതൊന്നും വകവെക്കാതെ വ്യാഴാഴ്ച വൈകിട്ട് പതിവിലും കൂടുതൽ മീനുമായി വിനീഷ് വെള്ളരിക്കുണ്ടി ലെ സ്റ്റാളിൽ എത്തിയതോടെ യാണ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. പഞ്ചായത്ത്‌ അംഗം വിനു കെ. ആർ എന്നിവരും നാട്ടുകാരും ടൗണിലെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും സംഘടിച്ചെത്തിയത്..

വിവരം അറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത്‌ എത്തുകയും വിവാദ മത്സ്യ വിൽപ്പന കേന്ദ്രം അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുകയുമായിരുന്നു...

No comments