Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റി ബളാൽ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: കോളനികളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ലൈഫ് മിഷനിൽ ഉൾപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങളാൽ എഗ്രിമെന്റ് വെക്കാൻ സാധിക്കാത്ത കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, വീട് നിര്‍മാണത്തിലുള്ളവരുടെ ബാക്കി തുക അനുവദിക്കുക, ലൈഫ് മിഷൻ പദ്ധതിയുടെ പണം സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റി ബളാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന ട്രഷറർ ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ വി രാജേഷ് അധ്യക്ഷനായി.കർഷകസംഘം ഏരിയ സെക്രട്ടറി ടി പി തമ്പാൻ, സിഐടിയു ഏരിയ സെക്രട്ടറി കെ ദിനേശൻ, കെഎസ്കെടിയു ഏരിയ സെക്രട്ടറി എം ജി രാമചന്ദ്രൻ, എകെഎസ് ജില്ലാ ജോയിന്റൂ സെക്രടൃടറി കെ അപ്പുക്കുട്ടൻ, എൻ ടി ബിജു, എൻ മനീഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പാട്ടത്തിൽ രാഘവൻ സ്വാഗതവും രാജേഷ് മണിയറ നന്ദിയും പറഞ്ഞു.

No comments