എന്റെ കേരളം പ്രദർശന വിപണനമേള രണ്ടാം എഡിഷൻ 2023 മേയ് 3 മുതൽ 09 വരെ കാസർകോട് ജില്ലയിൽ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന സർക്കാർ വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എൻറെ കേരളം 2023 പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം തുറമുഖം, പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ്മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. സർക്കാരിൻറെ വികസനക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എന്റെ കേരളം പ്രദർശന വിപണമേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ ആദ്യവാരം എറണാകുളത്ത് ആരംഭിച്ച് മെയ് അവസാനവാരം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ചുരുങ്ങിയത് ഏഴ് ദിവസം വീതമാണ് മേള സംഘടിപ്പിക്കുന്നത്.
സർക്കാരിൻറെ നേട്ടങ്ങളും സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തിലെത്തിയതിന്റെ ചരിത്രവും നേടിയ അംഗീകാരങ്ങളും ഉൾപ്പെടുത്തിയും വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് എങ്ങനെ ഉപയുക്തമാകുന്നു എന്ന് ചിത്രീകരിച്ചുള്ള പ്രദർശനമാണ് ഉദ്ദേശിക്കുന്നത്.
ജനങ്ങളെ ആകർഷിക്കാൻ വിനോദ. വാണിജ്യ പരിപാടികളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. സർക്കാരിന്റെ നേട്ടങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്ന വകുപ്പുകളുടെ ആക്ടിവിറ്റീസും പ്രദർശനത്തിൽ ഉൾപ്പെടുത്തണം കേരളം ഒന്നാമതായി നിൽക്കുന്ന, സർക്കാരിന്റേതായ . നേട്ടങ്ങൾക്ക് പ്രധാന പരിഗണന നൽകണമെന്ന് മന്ത്രി നിർദേശിച്ചു
കാസർഗോഡ് ജില്ലയിൽ മെയ് 3 മുതൽ 9 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലാണ് മേള.
ജില്ലാതല സംഘാടക സമിതി
ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ , പുരാവസ്തു , മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് കോവിൽ മുഖ്യരക്ഷാധികാരിയായും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ കൺവീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എം പി., എം എൽ എ മാരായ ഇ ച ന്ദ്രശേഖരൻ . അഡ്വ. സി എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എൻ എ നെല്ലിക്കുന്ന് എ കെ എം അഷറഫ്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ , കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ വി സുജാത എന്നിവർ രക്ഷാധികാരികൾ ആണ്.
ഉപസമിതികളും രൂപീകരിച്ചു. ഐ ആന്റ് പി ആർഡി ഡപ്യൂട്ടി ഡയറക്ടർ,കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി,കുടുംബശ്രീമിഷൻ ജില്ലാ കോർഡിനേറ്റർ, വൈസ് ചെയർമാൻമാരാണ്. ജില്ലാ വ്യവസായ കേന്ദ്രം ജന്നറൽ മാനേജർ , ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എന്നാവർ ജോയിന്റ് കൺവീനർമാരാണ്..
No comments