Breaking News

കാസർഗോട്ടെ ടാറ്റാ കൊവിഡ് ആശുപത്രി പുനർ നിർമിക്കാൻ സർക്കാർ തീരുമാനം


കാസർഗോട്ടെ ടാറ്റാ കൊവിഡ് ആശുപത്രി പുനർ നിർമിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടമായി അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാൻ 23.75 കോടി രൂപ അനുവദിച്ചു. ടാറ്റ കമ്പനി നിർമിച്ചു നൽകിയ പ്രീ – ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനർ നിർമാണം. 

കൊവിഡ് കാലത്ത് ചട്ടഞ്ചാലിൽ ആരംഭിച്ച ടാറ്റാ ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് താൽക്കാലിക പരിഹാരമായാണ് സർക്കാരിൻറെ പുതിയ നടപടി. സ്‌പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകളുള്ള അതി തീവ്ര പരിചരണ വിഭാഗമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്. 60 കോടി രൂപ ചെലവിൽ ടാറ്റ കമ്പനി നിർമിച്ച് നൽകിയ ആശുപത്രി സംവിധാനം ദീർഘകാലം ഉപയേഗിക്കാനാവില്ലെന്ന് കണ്ടെത്തിയതോടെ അവ പൊളിച്ച് നീക്കി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കാനാണ് നീക്കം

ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ അനുബന്ധ ഘടകമായായിരുക്കും ആശുപത്രി പ്രവർത്തനം ക്രമീകരിക്കുക.

No comments