Breaking News

സന്നദ്ധ രക്തദാന ക്യാമ്പ് നാളെ വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം ഓഫീസിൽ രക്തദാനത്തിൽ പങ്കാളികളാവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം ഫോൺ: 9496471939, 9447929227


വെള്ളരിക്കുണ്ട്: ബ്ലഡ് ഡോണേഴ്സ് കേരള, വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം, വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസ് എസ്.പി.സി- എൻ.സി.സി യൂണിറ്റ്, കാസർകോട് ഗവ. ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 11 ശനിയാഴ്ച്ച രാവിലെ മുതൽ വെള്ളരിക്കുണ്ട് സി.ജെ ബിൽഡ് വെയറിന് എതിർവശത്തെ നളിനി ഡോക്ടറുടെ ക്ലിനിക്കിന് സമീപത്തെ ഇലഞ്ഞിമറ്റം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം ഓഫീസിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടക്കും. രക്തദാനം മഹാദാനം.

രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനായി ഏവരും പങ്കാളിത്തം ഉറപ്പു വരുത്തുക. ക്യാമ്പിൽ ഡോക്ടറുടെ സൗകര്യം ലഭ്യമാണ്.

No comments