Breaking News

കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിലുളള വനിതാ ചിത്രകലാ ക്യാമ്പ് റാണിപുരത്ത് തുടങ്ങി


റാണിപുരം: കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിലുളള വനിതാ ചിത്രകലാ ക്യാമ്പ് റാണിപുരം ഡി റ്റി പി സി റിസോർട്ടിൽ ആരംഭിച്ചു. മുൻ ആരോഗ്യ വകുപ്പുമന്ത്രി പി. കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർ പേഴ്സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, അക്കാദമി സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സി പി എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ ,ഒക്ലാവ് കൃഷ്ണൻ, എ കെ രാജേന്ദ്രൻ, സി ഗണേശൻ , ലതാ അരവിന്ദൻ, സുപ്രിയ ശിവദാസ് , സജിനിമോൾ, പി.കെ. സൗമ്യ മോൾ എന്നിവർ സംബന്ധിച്ചു.        ക്യാമ്പിൽ സംസ്ഥാനത്തെ പ്രശസ്ത ചിത്രകാരികളായ അഞ്ജു പിള്ള , ബബിത കടന്നപ്പള്ളി, കെ.സി. ബിജിമോൾ, ബബിത രാജീവ്, കെ. ദീപ, സി ഹർഷവൽസൻ , മനീഷ മുറുവശേരി, മറിയം ജാസ്മിൻ, നിജിന നീലാംബരൻ , നിഷ രവീന്ദ്രൻ , സി. ശാന്ത, കെ.വി. സിതാര, രാധാ ഗോമതി , ശ്രുതി എസ് നായർ, എ.എം. വിക്ടോറിയ, ശ്രീജ പള്ളം, സജിത ശങ്കർ തുടങ്ങിയവർ പങ്കെടുക്കുന്നു. ക്യാമ്പ് മാർച്ച് 12 ന് സമാപിക്കും.

No comments