Breaking News

പഠന മികവുകളുടെ നേർസാക്ഷ്യമായി കീഴ്മാല എ എൽ പി സ്ക്കൂളിലെ പഠനോൽസവം


കരിന്തളം : കുട്ടികളുടെ പഠനമികവുകളുടെ നേർസാക്ഷ്യമായി മാറി കീഴ്മാല എ എൽ പി സ്ക്കൂളിലെ പഠനോൽസവം. പാഠഭാഗങ്ങളിലൂടെ സഞ്ചരിച്ച് ചില സന്ദർഭങ്ങൾ അടർത്തിയെടുത്ത് അവതരിപ്പിച്ചത് നിറഞ്ഞ സദസിന്റെ കൈയടി നേടി.  പരിപാടി വ്യത്യസ്ത കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധ്യേയമായി കീഴ്മാലയിലെ പഠനോൽസവം. നാടകങ്ങൾ, സ്കിറ്റ്, ഡാൻസ് ,പാട്ട് , പ്രദർശനം തുടങ്ങി വിവിധപരിപാടികളാണ് പാഠഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് കൊണ്ട് അവതരിപ്പിച്ചത്. ഇംഗ്ലീഷ് നാടകങ്ങൾ വരെ ഏറെ മികവോടെ കുട്ടികൾ അവതരിപ്പിച്ചത് കാണികൾക്ക് വിസ്മയമായി. കുട്ടികളുടെ പഠനനേട്ടങ്ങളുടെ നേർരേഖയായി ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതുമായിരുന്നു പഠനോൽസവം. പിടിഎ പ്രസിഡന്റ് വാസു കരിന്തളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു ടി എസ് , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പാറക്കോൽ രാജൻ,എസ് എം സി ചെയർമാൻ എം മനോഹരൻ ,സ്ക്കൂൾ മാനേജർ ചന്ദ്രൻ എം.കെ, മദർ പിടിഎ പ്രസിഡന്റ് സരിത ഇ, തുടങ്ങിയവർ സംസാരിച്ചു പ്രധാന അധ്യാപിക എൻ.എം പുഷ്പലത സ്വാഗതവും സ്റ്റാഫ് പ്രതിനിധി രജനി കെ വി നന്ദിയും പറഞ്ഞു.

No comments