Breaking News

ആർദ്ര കേരളം പുരസ്കാരം; സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവുമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്


കരിന്തളം: 2021-22 വർഷത്തെ ആർദ്ര കേരള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിൽ മികവാർന്ന പ്രവർത്തനം നടത്തിയ കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി . ആരോഗ്യ മേഖലയിൽ തുടർച്ചയായി അംഗീകാരം നേടാൻ പഞ്ചായത്തിനാകുന്നുണ്ട്.

കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, അതിന്റെ കീഴിൽ

 4 ഉപകേന്ദ്രങ്ങളും, കാട്ടിപ്പൊയിൽ ആയൂർവേദാശുപത്രി, പരപ്പ ആയുർവേദാശുപത്രി, ചോയ്യങ്കോട് ഹോമിയോ ആശുപത്രി, തലയടുക്കം ഹോമിയോ ആശുപത്രി, കോളംകുളം ഹോമിയോ ഫെരിഫർസെന്റർ,

34 അംഗ ഹരിത കർമ്മസേന,

31 അംഗൺവാടി വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡിന് അർഹമായത്

ഡോ.ജിഷ മുങ്ങത്ത് (മെഡിക്കൽ ഓഫീസർ FHC) 

ഡോ. രാജേഷ് കരിപ്പത്ത്, ഡോ. വിന്യ (ഹോമിയോ ) ഡോ. പത്മേഷണൻ, ഡോ. ദിവ്യ പ്രഭ (ആയുർവേദം ) ശാന്ത രജനീഷ് (പാലിയേറ്റീവ് കെയർ ) പി.സി.സുമ - ICDS സുപ്പർവൈസർ ,

 ടി.ആർ.വിദ്യ, പി. മീനാക്ഷി (ഹരിത കർമ്മസേന) എന്നിവരുടെ നേത്യത്വതിലുള്ള കൂട്ടായ പ്രവർത്തനമാണ് നടത്തിയത്.

കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്  ഇൻസ്പെക്ടർ സുരേഷ് ബാബു  , 

ലേഡി ഹെൽത്ത് ഇൻസ്പെക്ടർ 

സതി എന്നിവരും 4 JHI മാരും 4 JPHN മാരും 17 ആശാവർക്കർമാരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. വാർഡുകൾ തോറും വാർഡു തല ആരോഗ്യ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 

ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ

17 വാർഡുകളിലായി

50 മിനി MCF കളും കരിന്തളത്ത് വിപുലമായ RRF പ്രവർത്തിക്കുന്നു.

No comments