Breaking News

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ


കാഞ്ഞങ്ങാട്: പിആര്‍ഡിയുടെ പത്രക്കുറിപ്പ് ജില്ലാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളില്‍ മാത്രം നല്‍കുന്നതിന് പകരം പ്രിസം പദ്ധതിയിലുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി താലൂക്ക് അടിസ്ഥാനത്തിലും നല്‍കണമെന്നും താലൂക്ക് അടിസ്ഥാനത്തില്‍ പിആര്‍ഡി ഓഫീസുകള്‍ തുറക്കണമെന്നും കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷനായി. ജോയി മാരൂര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് ടി വി മോഹനനും അവതരിപ്പിച്ചു. ഇ വി ജയകൃഷ്ണന്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.ടി മുഹമ്മദ് അസ്ലം, കെ.ബാബു , അനില്‍ പുല്ലൂര്‍, പാക്കം മാധവന്‍ ,ഇ വി വിജയന്‍, ഷൈബിന്‍ ജോസഫ്, ജയരാജന്‍ , റഹ്നാസ് മടിക്കൈ ,ബാബു കുന്നുംകൈ, പ്രതീഷ്  എന്നിവര്‍ സംസാരിച്ചു. 

ഭാരവാഹികള്‍:

ടി കെ നാരായണന്‍ (പ്രസിഡന്റ്),

കെ എസ്  ഹരി   (വൈപ്രസിഡന്റ്),

ബാബുകോട്ടപ്പാറ  (സെക്രട്ടറി),

കെ വി ബൈജു,  (ജോ സെക്രട്ടറി),

സലുറഹ്‌മാന്‍   (ട്രഷറര്‍)


എക്സിക്യൂട്ടിവ അംഗങ്ങള്‍ :

ടി മുഹമ്മദ് അസ്ലം ,  

മാനുവല്‍ കുറിച്ചിത്താനം , 

പി പ്രവീണ്‍ കുമാര്‍ ,

ജോയി മാരുര്‍,  

ടി വി മോഹനന്‍, 

എം.കുഞ്ഞിരാമന്‍ (ഓഡിറ്റര്‍),

എം.സുദില്‍.

No comments