Breaking News

കോടോംബേളൂർ പത്തൊമ്പതാം വാർഡ് ആനക്കല്ലിൽ നടത്തിയ തണ്ണീർമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്


അമ്പലത്തറ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്ൻ്റെ സഹകരണത്തോടെ 19-ാം വാർഡ് ആനക്കല്ലിലെ കലവറ , ത്രിവേണി ജെ എൽ ജി ഗ്രൂപ്പുകൾ നടത്തിയ തണ്ണീർ മത്തൻ കൃഷിയിൽ നൂറുമേനി വിളവ്.  ആനക്കല്ല് കാർഷിക ഗ്രാമത്തിൽ ഇതാദ്യമായാണ് തണ്ണീർ മത്തൻ കൃഷി ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളകൊയ്തതിൻ്റെ ആഹ്ലാദത്തിലാണ് കുടുംബശ്രി പ്രവർത്തകർ. തണ്ണീർ മത്തന് പുറമേ വെള്ളരി, വെണ്ട, ചീര., പയർ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തിൽ നടത്തിയ തണ്ണീർ മത്തൻ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പി. അപ്പക്കുഞ്ഞി, പി.എൽ.ഉഷ, സി.ബാബുരാജ്, പി.നാരായണൻ, സുനിൽ പാറപ്പള്ളി, എന്നിവർ സംസാരിച്ചു. സവിത രാജൻ സ്വാഗതവും വന്ദന.ടി.പി അദ്ധ്യക്ഷതയും വഹിച്ചു.

No comments