Breaking News

പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം രണ്ട് ജീവനക്കാർക്ക് പരിക്ക്


കണ്ണൂര്‍ : ജനവാസമേഖലയില്‍ കാട്ടുപന്നികളുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂര്‍, പയ്യന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പന്നി ഓടിക്കയറി വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയെ തടയാന്‍ ശ്രമിച്ച രണ്ട് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.

സൂപ്പര്‍മാര്‍ക്കറ്റിലെ നിരവധി വസ്തുക്കള്‍ പന്നി നശിപ്പിച്ചു. മുന്‍പും പലവട്ടം കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. സമാനരീതിയില്‍ പല ജനവാസ മേഖലകളിലും കാട്ടുപന്നിയുടെ ആക്രമണം കൂടി വരികയാണ്.

No comments