ആൺകുട്ടികളെ പീഡിഷിച്ച മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവും, മൂന്നേകാൽ ലക്ഷം രൂപ പിഴയും
കാഞ്ഞങ്ങാട്: മദ്രസയിൽ വെച്ച് പ്രായ പൂർത്തിയാവാത്ത രണ്ട് ആൺകുട്ടികളെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തരയാക്കിയ മദ്രസ അധ്യാപകനെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് 53 വർഷം കഠിന തടവിനും, മൂന്നേകാൽ ലക്ഷം രൂപപിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നരവർഷം അധിക തടവും അനുഭവിക്കണം.
പുല്ലൂർ ഉദയനഗറിലെ മദ്രസ അധ്യാപകൻ കർണ്ണാടക ബണ്ട്വാൾ വിട്ള പട്നൂർ ബ്രദകടമ്പിലെ മൊയ്തീൻകുഞ്ഞിയുടെ മകൻ അബ്ദുൾ ഹനീഫമദനി (44) യെയാണ് കോടതി ശിക്ഷിച്ചുത്. പ്രതി പിഴ അടച്ചാൽ പീഡനത്തിനിരയായ കുട്ടികൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. ഇയാൾ സമാനമായ മറ്റൊരു കേസിൽ ഇപ്പോൾ ശിക്ഷയനുഭവിച്ചുവരികയാണ്.
2016 ൽ പല ദിവസങ്ങളിൽ 10, 11 വയസ്സുള്ള ആൺകുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കിയ മദനിക്കെതിരെ അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് . കേസ് അന്വേഷിച്ചു അമ്പലത്തറ എസ്.ഐ ആയിരുന്ന കെ.വി.ശശീന്ദ്രനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.
No comments