Breaking News

ബെംഗളൂരുവിൽ ഓടുന്ന കാറിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; നാല് പേർ പിടിയിൽ


ബെംഗളൂരു: ഓടുന്ന കാറില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് അറിയിച്ചു.മാര്‍ച്ച് 25ന് രാത്രിയായിരുന്നു സംഭവം. ബെംഗളൂരു കോറമംഗളക്കടുത്തുളള നാഷണല്‍ ഗെയിംസ് വില്ലേജിനടുത്തുവെച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഇജിപുരയ്ക്കടുത്തെ റോഡില്‍ ഉപേക്ഷിച്ചതായും യുവതി പറഞ്ഞു.

പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും പ്രതികളിലൊരാള്‍ വന്ന് രാത്രിയില്‍ പാര്‍ക്കില്‍ ഇരിക്കുന്നതിനെ് ചോദ്യം ചെയ്തു. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് അവിടെ നിന്നും പോയതോടെ പ്രതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. പിന്നീട് സംഘം യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.

No comments