Breaking News

പത്തുവരെ പരാതി അയക്കാം പരാതിയുണ്ടോ; 
മന്ത്രിമാരോട്‌ നേരിട്ടുപറയാം വെള്ളരിക്കുണ്ട് താലൂക്കിൽ ജൂൺ ഒന്നിന് അദാലത്ത് നടക്കും




കാസർകോട്‌ : മന്തിമാരുടെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ജില്ലയിൽ നാലിടത്ത്‌. കാസർകോട് താലൂക്കിൽ മെയ് 27 നും ഹൊസ്ദുർഗ് താലൂക്കിൽ മെയ് 29 നും മഞ്ചേശ്വരം താലൂക്കിൽ മെയ് 30നും വെള്ളരിക്കുണ്ട് താലൂക്കിൽ ജൂൺ ഒന്നിനുംഅദാലത്തുകൾ നടക്കും. ഇതിലേക്കുള്ള പരാതികൾ പത്തുവരെ അയക്കാം.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ്‌ ദേവർകോവിൽ എന്നിവർ പരാതികൾ നേരിട്ട്‌ കേൾക്കും. ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതി സമർപ്പിക്കാം.
ഈ പരാതികൾ കേൾക്കും
ഭൂമി തർക്കം (അതിർത്തി നിർണയം, അനധികൃത നിർമാണം, കൈയേറ്റം), സർട്ടിഫിക്കറ്റ്‌, ലൈസൻസ്‌ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, ലൈഫ് പദ്ധതി, വിവാഹ, പഠന ധനസഹായം, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ- കുടിശിക, പെൻഷൻ അനുവദിക്കൽ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യം, മരം മുറിച്ചുമാറ്റൽ, തെരുവുവിളക്ക്‌, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങൾ, ജലസ്രോതസ്‌ സംരക്ഷണം, കുടിവെള്ളം, റേഷൻകാർഡ് (എപിഎൽ, ബിപിഎൽ), വന്യജീവി ആക്രമണം, സ്‌കോളർഷിപ്പ്‌ പരാതി, കൃഷിനാശം, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യമേഖല, മരുന്നുക്ഷാമം, പുന:രധിവാസം, എൻഡോസൾഫാൻ, വ്യവസായ സംരംഭ അനുമതി എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്നത്‌.


No comments