Breaking News

സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും, സമഗ്ര ആരോഗ്യ പരിപാലനത്തിനും മുൻഗണന നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം ലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ.കെ.ദുപേഷ് അവതരിപ്പിച്ചു.

76,85,45,701/- രൂപ വരവും 75,76,90,825/- രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 8,54,876/- രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു. സ്വന്തമായി വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള ബജറ്റിൽ ഭവന നിർമ്മാണത്തിനായി വിവിധ സ്രോതസ്സുകളിലായി 2.19 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്പ്പാദന മേഖലയിൽ മൊബൈൽ വെറ്ററിനറി ക്ലിനിക് ഉൾപ്പെടെ 88,81,920/- രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് പട്ടികവർഗ്ഗ മേഖലയിൽ സജീവനി പദ്ധതി, ബ്ലോക്ക് തല പട്ടികവർഗ്ഗ ആരോഗ്യ സംരംഭങ്ങൾ, വയോജനങ്ങൾക്ക് വിനോദ വിജ്ഞാന പരിപാടികൾ, സ്മാർട്ട് അംഗൻവാടി, പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് പ്രത്യേക

ആരോഗ്യ പദ്ധതികൾ തുടങ്ങി ആകെ 76,85,45,701/- രൂപ വരവും 76,76,90,825/- രൂപ

ചെലവും 8,54,876/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാറായ ടി.കെ നാരായണൻ, രാജു കട്ടക്കയം, പി ശ്രീജ, ഗിരിജ മോഹനൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ.പി.വി.ചന്ദ്രൻ, ശ്രീമതി.രജനി കെ,

ശ്രീമതി.പത്മകുമാരി, മെമ്പർ ശ്രീ. ജോസ് കുത്തിയതോട്ടിൽ, സെക്രട്ടറി ശ്രീകുമാർ.പി.കെ, ഹെഡ് അക്കൗണ്ടന്റ് ശ്രീമതി.ലിസ് പോൾ എന്നിവർ സംസാരിച്ചു

No comments