പാചകവാതക വിലവർധനയിൽ പ്രതിഷേധം ; പരപ്പയിലും കൊന്നക്കാടും ഇടതുപക്ഷസംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി
പരപ്പ: കേന്ദ്ര സർക്കാരിന്റെ പാചക വിലവർധനയിൽ പ്രതിഷേധിച്ച് കൊണ്ട് പരപ്പയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.ഐ (എം) പരപ്പലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രകടനത്തിന് ശേഷം ചേർന്ന പൊതുയോഗം എ.ആർ. രാജു ഉദ്ഘാടനം ചെയ്തു.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.പി. തങ്കച്ചൻ, ഗിരീഷ് കാരാട്ട്, സി.രതീഷ്, ചന്ദ്രൻ പൈക്ക എന്നിവർ പ്രസംഗിച്ചു.
ഗാര്‍ഹിക - വാണിജ്യ - പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായി ഡിവൈഎഫ്ഐ മാലോം മേഖല കമ്മിറ്റി കൊന്നക്കാട് ടൗണിൽ പ്രതിഷേധപ്രകടനവും നരേന്ദ്രമോഡിയുടെ കോലവും കത്തിച്ചു.
ഡിവൈഎഫ്ഐ മാലോം മേഖല ശ്രീജിത്ത് കൊന്നക്കാട് സ്വാഗതവും, മേഖല പ്രസിഡന്റ് സ:മനോജ് പടയങ്കല്ല് അധ്യക്തയുംവഹിച്ചു.
കർഷക സംഘം ഏരിയ സെക്രട്ടറി ടി.പി തമ്പാൻ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.മേഖല കമ്മിറ്റി അംഗങ്ങളായ സനീഷ് കൂളിമട, ശ്രീജിത്ത് വള്ളിക്കടവ്, ശിവപ്രസാദ് തേങ്കയം,എന്നിവർ നേതൃത്വം നൽകി
No comments