യുവ ഡോക്ടറെ കോഴിക്കോട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് മരിച്ച നിലിയിൽ കണ്ടെത്തിയത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് തൻസിയ. പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
No comments