മുസ്‌ലി ലീഗ് പ്ലാറ്റിനം ജൂബിലി വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി വിളംബര ജാഥ നടത്തി
കുന്നുംകൈ: മുസ്ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പ്ലാറ്റിനം ജൂബിലി കോൺഫ്രൻസ് പ്രചാരണാർത്ഥം വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പെരുമ്പട്ടയിൽ വിളംബര ജാഥ നടത്തി. പെരുമ്പട്ട മഖാം സിയാറത്തോടെ ആരംഭിച്ച റാലി പെരുമ്പട്ട മുസ്ലിം ലീഗ് ഓഫീസിനു സമീപം സമാപിച്ചു. എഴുപത്തിയഞ്ച് പതാകകൾ ഏന്തി ലീഗിന്റെ പഴയകാല നേതാക്കളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. തുടർന്ന് എഴുപത്തിയഞ്ച് കൊടിമരങ്ങളിൽ എഴുപത്തിയഞ്ച് പതാകകൾ സ്ഥാപിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ വി അബ്ദുൽ ഖാദർ പതാക ഉയർത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ സമ്മേളന സന്ദേശം കൈമാറി. ടി പി അബ്ദുൽ ഖരീം ഹാജി, എ കെ അബ്ദുൽ റഹ്‌മാൻ ഹാജി, കെ നൗഷാദ്, പി ഉമർ മൗലവി, എ ദുൽകിഫിലി, എം അബൂബക്കർ, കെ അഹമ്മദ് കുഞ്ഞി, പി അബ്ദു റഹ്‌മാൻ, പി റാഹിൽ, എൻ പി അബ്ദുൽ റഹ്‌മാൻ, അൻവർ സാദത്ത്, ടി എച്ച് ഖാദർ, ത്വൽഹത്ത് പെരുമ്പട്ട, പി സി ഇസ്മായിൽ, റൈഹാനത്ത്,പി കെ കരീം മൗലവി, പി ഹമീദ് ഹാജി,എ പി കെ ശിഹാബ്, പി പി സി ഷുഹൈൽ, എ പി കെ ഖാദർ, കെ എൻ അബ്ദുൽ റഹ്‌മാൻ ഹാജി, ബഷീർ മൗക്കോട്, പി ഉസ്മാൻ, മുസ്തഫ പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.
No comments