സ്വത്ത് തർക്കം സഹോദരന്റെ വാക്കത്തി ആക്രമണത്തിൽ സഹോദരിക്ക് പരിക്ക് ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി കിൽട്ടക്കയത്ത് സഹോദരന്റെ ആക്രമണത്തിൽ സഹോദരിക്ക് പരിക്ക്. സ്വത്ത് വീതം വെക്കാൻ പറഞ്ഞതിലുള്ള വിരോധത്താൽ ആക്രമിച്ചു എന്നതാണ് പരാതി. വെസ്റ്റ് എളേരി കിൽക്കട്ടകയം സ്വദേശിനി പുഷ്പ ടി വി (53)യാണ് പരാതിക്കാരി. സഹോദരനായ രാജൻ (50) ആണ് ആക്രമിച്ചതത്രെ. സ്വത്ത് വീതം വെക്കാൻ പറഞ്ഞ വിരോധത്താൽ പിടിച്ചു വലിച്ചു താഴെയിട്ട് ഇടത്കൈക്ക് പരിക്ക് ഏൽപ്പിക്കുകയും മാരകായുധമായ വാക്കത്തി കൊണ്ട് പുഷ്പയുടെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു എന്നതാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ രാജനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments