Breaking News

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളം വിദ്യാർഥികൾ കാടകത്തെ അറിയാനുള്ള ദേശി ക്യാമ്പിൽ ഒത്തുചേർന്നു




കാടകം : കാസർകോടിന്റെ മലയോരഗ്രാമമായ കാടകത്തിന്റെ ചരിത്ര വർത്തമാനങ്ങൾ പഠിക്കാൻ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളം വിദ്യാർഥികൾ സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചു.
മൂന്നുദിവസത്തെ 'ദേശി' ക്യാമ്പ് കർമംതോടി ഫ്രണ്ട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. നാട്ടുചരിത്രം, ജീവിതരീതികൾ, കലാസാംസ്കാരിക മുന്നേറ്റം, പ്രക്ഷോഭങ്ങൾ, പ്രശസ്തരായവരുമായി സംവാദം തുടങ്ങിയവ നടന്നു.
അടുക്കത്തൊട്ടി, കൊട്ടംകുഴി, മൂടാംകുളം, കാടകം, കാറഡുക്ക, കൂമ്പാള, നെച്ചിപ്പടുപ്പ്, ചായിത്തലം, കർമംതോടി, കാവുങ്കാൽ എന്നിവിടങ്ങളിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, കാടകം വനസത്യഗ്രഹ പ്രദേശങ്ങൾ, ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട മാളിയേക്കൽ വീട്, തൊപ്പിപ്പാള നിർമിക്കുന്ന നൽകദായ സമുദായ കലാകാരന്മാരുടെ പണി സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചു.
പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജിൽ നടന്ന ക്യാമ്പിന് കർമതോടി ഫ്രണ്ട്സ് സ്വയം സഹായസംഘമാണ് ആദിത്യമരുളിയത്. ജി ബി വത്സൻ, ഡോ. ദിനേശൻ വടക്കിനിയിൽ, സന്തോഷ് മാനിച്ചേരി, ഡോ. കെ വി മഞ്ജുള എന്നിവർ ക്‌ളാസെടുത്തു. സമാപനയോഗത്തിൽ നിർമൽ കാടകം, വിജയൻ മുണ്ടോൾ, സുധാകരൻ, മുരളി, സുകുമാരൻ എന്നിവർ സംസാരിച്ചു.


No comments