വെള്ളരിക്കുണ്ട് പാത്തിക്കരയിൽ മലഞ്ചരക്ക് കടയിൽ മോഷണം ; അടിച്ചുമാറ്റിയത് അടക്ക
വെള്ളരിക്കുണ്ട് : പാത്തിക്കരയിൽ മലഞ്ചരക്ക് കടയിൽ മോഷണം. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുങ്ങാംചാൽ കൊടിയംക്കുണ്ട് സ്വദേശിയായ മധുസൂദനൻ പാത്തിക്കര ടൗണിൽ നടത്തുന്ന മലഞ്ചരക്ക് കടയിൽ നിന്നുമാണ് കടയുടെ പൂട്ട് തകർത്തുകൊണ്ട് കടയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 20000 രൂപ വിലവരുന്ന 50 കിലോ അടക്ക കള്ളൻ എടുത്തുകൊണ്ടു പോയത്.
അടുത്തുള്ള റേഷൻ കടയിൽ പ്രവർത്തിക്കുന്ന സി. സി. ടി. വിയിൽ രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിൽ എന്ന് കണ്ടെത്തിയിട്ടുണ്ട്..
പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
No comments