Breaking News

ചിറ്റാരിക്കാൽ കുടുബാരോഗ്യ കേന്ദ്രത്തിന് 3.45കോടിയുടെ കെട്ടിടം


ചിറ്റാരിക്കാൽ : ചിറ്റാരിക്കൽ പിഎഫ്എച്ച്സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 3.45 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 
നേരത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്  2.65 കോടി രൂപയുടെ ഭരണാനുമതി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നൽകിയിരുന്നു.  പിന്നീട് എസ്റ്റിമേറ്റ് തുക വർധിച്ച സാഹചര്യത്തിൽ 3.27 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകി. പൊതുമരാമത്ത് പ്രവർത്തികളുടെ ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18 ശതമാനമായി ഉയർത്തിയ സാഹചര്യത്തിലാണ്  3.45 കോടി രൂപയ്ക്കുള്ള പുതുക്കിയ ഭരണാനുമതി ധനകാര്യവകുപ്പ് നൽകിയത്. ഇതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിക്ക്‌ ആവശ്യമായ അടിസ്ഥാന സാഹചര്യം ഒരുങ്ങും.
1974ലാണ്‌ ഈസ്റ്റ് എളേരിയിൽ ചിറ്റാരിക്കൽ പിഎച്ച്സി തുടങ്ങിയത്. തുടക്കത്തിൽ ചിറ്റാരിക്കാലിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പിന്നീട് ഇരുപത്തഞ്ചിൽ കരിപ്പാൽ ജോസഫ് എന്നയാൾ ആശുപത്രിക്കായി ഒരേക്കർ സ്ഥലവും ഒരു സെന്റ് സ്ഥലത്തുള്ള കുളവും സൗജന്യമായി നൽകി. 2019ൽ ഒന്നാം പിണറായി സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഇവിടെ ഇപ്പോൾ മൂന്ന് ഡോക്ടർമാർ ഉൾപ്പടെ 39 ജീവനക്കാരുണ്ട്. ഏഴ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ശരാശരി 250 രോഗികൾ നിത്യേന ഇവിടെ ചികിത്സതേടുന്നുണ്ട്‌.
പഞ്ചായത്തിലെ ഏക എഫ്എച്ച്സിയായ ആശുപത്ര ദേശീയ അക്രഡിറ്റേഷൻ അവാർഡ് തുടർച്ചയായി മൂന്നുതവണ സംസ്ഥാന ആരോഗ്യകേരളം അവാർഡ്, കായകൽപം അവാർഡ്, സംസ്ഥാന അക്രഡിറ്റേഷൻ അവാർഡ്, സംസ്ഥാന മലിനീകരണ  നിയന്ത്രണ ബോർഡ് അവാർഡ് എന്നിവയും കരസ്ഥമാക്കി.

No comments