Breaking News

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കിരാത നടപടിയിൽ പ്രതിഷേധിച്ച് ബിരിക്കുളം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി


പരപ്പ : ഭാരതതിൻ്റെ മണ്ണിൽ ഭാരത് ജോഡോ പദയാത്ര നടത്തി ജനഹൃദയങ്ങളിൽ ഇടംപിടിച്ചതിൽ വിളറിപൂണ്ട മോഡി ഭരണകൂടം രാഹുൽ  ഗാന്ധിയെ അയോഗ്യനാക്കിയ കിരാത നടപടിയിൽ പ്രതിഷേധിച്ച് KPCC യുടെ ആഹ്വാന പ്രകാരം ബിരിക്കുളം ടൗൺ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബിരിക്കുളം കോൺഗ്രസ് ഭവന് മുന്നിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം നൂറ് കണക്കിന് പ്രവർത്തകരുടെ പ്രതിഷേധവുമായ് ബിരിക്കുളം ടൗണിൽ പ്രകടനം നടത്തി . കോൺഗ്രസ് പ്രവർത്തകരായ അനുമാളോല സണ്ണി കോട്ടമടൽ ,റെജി തോമസ് ,നോബിൾ വെള്ളുകുന്നേൽ  ,ബാലഗോപാലൻ കാളിയാനം, ശ്രീനാഥ് കാളിയാനം ,നൗഷാദ് കാളിയാനം,സിജുചേലക്കാട്ട്, വിനയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി . മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ രാഘവൻ പതാക ഉയർത്തി .പി സി വർക്കി, ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments