Breaking News

കൈകൊട്ടിക്കളിയിൽ മികവ് തെളിയിച്ച് ചുള്ളിക്കര കൊട്ടോടിയിലെ സഹോദരങ്ങളായ ദമ്പതിമാർ


രാജപുരം: കൈകൊട്ടിക്കളിയിൽ മികവ് തെളിയിച്ച് സഹോദരങ്ങളായ ദമ്പതിമാർ. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി വാഴവളപ്പിലെ 5 സഹോദരങ്ങളും അവരുടെ ഭാര്യമാരുമാണ് കൈകൊട്ടിക്കളിയിൽ ജനശ്രദ്ധ ആകർഷിക്കുന്നത്. ഒന്നര മാസത്തെ പരിശീലനത്തിന് ശേഷം കൈകൊട്ടിക്കളി സംഘത്തിന്റെ അരങ്ങേറ്റം കഴിഞ്ഞ ദിവസം കൊട്ടോടി പേരടുക്കം ദുർഗാ ദേവി ക്ഷേത്തിൽ നടന്നു. നൃത്തത്തിൽ ശാസ്ത്രീയ പരിശീലനമില്ലാതെ സ്വയം പരിശീലനത്തിലൂടെയാണ് ദമ്പതിമാർ അരങ്ങിലെത്തിയത്. അരങ്ങേറ്റം വിജയമായതോടെ വിവിധ വേദികളിൽ കൈകൊട്ടിക്കളി അവതരിപ്പിക്കാനുള്ള അവസരവും ഇവരെ തേടിയെത്തിയിട്ടുണ്ട്. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായാണ് പരിശീലനം നടത്തിയതെങ്കിലും നാട്ടുകാരുടെ പ്രോത്സാഹനവും അംഗീകാരവും ലഭിച്ചതോടെ നൃത്തവുമായി മുന്നോട്ട് പോകാനാണ് സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ശ്രീദുർഗ കൈകൊട്ടിക്കളി സംഘം എന്ന പേരും സ്വീകരിച്ചിട്ടുണ്ട്.

കള്ളാർ പഞ്ചായത്തംഗം എം കൃഷ്ണകുമാർ, അധ്യാപകരായ എം.ബാലചന്ദ്രൻ, മിനി ബാലചന്ദ്രൻ, രവീന്ദ്രൻ കൊട്ടോടി. ഓട്ടോ ഡ്രൈവർമാരായ പി.വിജയൻ, എം.രവി, ഭാര്യമാരായ ശ്രീവിദ്യ രവി, ശ്രീജ രവീന്ദ്രൻ, സജന കൃഷ്ണൻ, രമ്യ വിജയൻ എന്നിവരാണ് കൈകൊട്ടിക്കളി സംഘത്തിലുള്ളത്. ഒരു പക്ഷെ ഇത് സഹോദരന്മാരും അവരുടെ ഭാര്യമാരും ചേർന്നുള്ള ദമ്പതിമാരുടെ ആദ്യത്തെ  കൈകൊട്ടിക്കളി സംഘമായിരിക്കും

No comments